play-sharp-fill
‘കലിപ്പടങ്ങാതെ കബാലി’; അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്രാ നിയന്ത്രണം, വിനോദ സഞ്ചാരികൾക്ക് വിലക്ക്.ഈ റൂട്ടിൽ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടില്ല. രാത്രി യാത്രയ്ക്കും നിരോധനം.ശാശ്വത പരിഹാരത്തിനായി പോംവഴി തേടി അധികൃതർ.

കാട്ടാന ആക്രമണം പതിവായ ചാലക്കുടി അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം. ഈ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടില്ല. രാത്രി യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകളെ മാത്രമേ കടത്തിവിടുള്ളു.

ഇന്നലെ രാത്രിയും മേഖലയില്‍ കാട്ടുകൊമ്പന്റെ ആക്രമണമുണ്ടായി. കെഎസ്ആര്‍ടിസി ബസിന് നേരെയായിരുന്നു ‘കബാലി’യുടെ പരാക്രമം.
കൊമ്പ് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഉയര്‍ത്തി താഴെ വച്ചു.

അമ്പലപ്പാറ ഒന്നാം വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. വാഹനങ്ങള്‍ കണ്ടാല്‍ പാഞ്ഞടുക്കുന്ന സ്വഭാവം കബാലിക്ക് ഉണ്ട്. മുന്‍പും സമാനമായ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്.കബാലിയെ കണ്ടാല്‍ പിന്നോട്ടെടുക്കുകയാണ് ഇപ്പോള്‍ വാഹനങ്ങള്‍ സാധാരണയായി ചെയ്യുന്നത്. കാട്ടാനായുടെ ആക്രമണത്തില്‍ നിന്ന രക്ഷനേടാനായി സ്വകാര്യ ബസ് എട്ടു കിലോമീറ്റര്‍ പിന്നോട്ടെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group