കലാപത്തിനിടെ മുസ്ലിം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേര്‍ക്ക് 20 വര്‍ഷം തടവ് 

കലാപത്തിനിടെ മുസ്ലിം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേര്‍ക്ക് 20 വര്‍ഷം തടവ് 

സ്വന്തം ലേഖകൻ

മുസാഫർനഗർ: മുസാഫർനഗർ കലാപത്തിനിടെ മുസ്ലിം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടു പേർക്ക് 20 വർഷം തടവുശിക്ഷ. മഹേഷ് വീർ, സിക്കന്ദർ എന്നിവർക്കാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഐപിസി 376 (2), 376 ഡി, 506 വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

യുപിയിലെ മുസാഫർനഗറിൽ 2013ലാണ് അറുപതു പേരുടെ മരണത്തിന് ഇടയാക്കിയ കലാപം അരങ്ങേറിയത്. അൻപതിനായിരത്തിലേറെപ്പേർ കലാപത്തോടെ അഭയാർഥികളായി മാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാപക്കേസുകളുടെ അന്വേഷണവും വിചാരണയും നേരായ വിധത്തിൽ അല്ലെന്ന് ഇരകൾ ആക്ഷേപിച്ചിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരമാണ് ബലാത്സംഗ കേസിൽ വിചാരണ വേഗത്തിലാക്കിയത്.

Tags :