
കളമശേരി പോളിടെക്നിക്കിലെ ലഹരിവേട്ട: കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല; പണം നൽകിയവർ കേസിൽ സാക്ഷികൾ മാത്രം; കൂടുതൽ വ്യക്തത വരുത്താനായി വിദ്യാർത്ഥികളെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ലഹരിക്കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല. ഇവരെ കേസിൽ സാക്ഷികളാക്കും.
പതിനാറായിരം രൂപയാണ് ഗൂഗിൾപേ വഴി പ്രതിയായ അനുരാജിന് നൽകിയത്. കൂടുതൽ വ്യക്തത വരുത്താനായി വിദ്യാർത്ഥികളെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, പോളിടെക്നിക്കിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ബംഗാളുകാരാണ് പിടിയിലായത്. ഹോസ്റ്റലിലേക്ക് കഞ്ചാവ് നൽകിയ ഇവരാണ് ലഹരി മാഫിയസംഘത്തിലെ മുഖ്യ കണ്ണികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബണ്ടില്‍ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ത്ഥി ഷാലിക്ക് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഷാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 18,000 രൂപയ്ക്കാണ് ഒരു ബണ്ടില്‍ കഞ്ചാവ് ലഭിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍നിന്ന് 24,000 രൂപ വാങ്ങുമെന്നും ഷാലിക്ക് പൊലീസിനോട് പറഞ്ഞു. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.