കളമശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ മാസങ്ങൾക്ക് മുൻപ് തന്നെ ശ്രമം നടന്നു; തെളിവായി ഉദ്യോഗസ്ഥരുടെ ചാറ്റുകള്‍ പുറത്ത്

കളമശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ മാസങ്ങൾക്ക് മുൻപ് തന്നെ ശ്രമം നടന്നു; തെളിവായി ഉദ്യോഗസ്ഥരുടെ ചാറ്റുകള്‍ പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി : കളമശേരി മെഡിക്കല്‍ കോളേജിൽ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ മാസങ്ങൾക്ക് മുൻപ് തന്നെ ശ്രമം നടന്നുവെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.

ആശുപത്രി മെഡിക്കല്‍ റിക്കോര്‍ഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്‌ആപ് ചാറ്റ്കളാണ് പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ ജീവനക്കാരിയോട് ആവശ്യപ്പെട്ടത്, അനില്‍കുമാര്‍ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയില്‍ തിരുത്താനാണെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.

മെഡിക്കല്‍ റെക്കോര്‍ഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്.