video
play-sharp-fill

കളമശേരി സ്ഫോടനത്തില്‍ മരണം എട്ടായി; ഇന്ന് മരിച്ചത് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിനി

കളമശേരി സ്ഫോടനത്തില്‍ മരണം എട്ടായി; ഇന്ന് മരിച്ചത് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിനി

Spread the love

കൊച്ചി : കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

ഇടുക്കി സ്വദേശിനി ലില്ലി ജോണാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലിയുടെ ഭര്‍ത്താവ് ജോണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത് . കഴിഞ്ഞ ഒക്ടോബര്‍ 29നാണ് കളമശേരി സാമ്ര കണ്‍വെൻഷൻ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെൻഷനിടെയാണ് സ്ഫോടനമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ ആറുപേര്‍ നേരത്തെ മരിച്ചിരുന്നു. തൊടുപുഴ സ്വദേശി കുമാരി, പെരുമ്ബാവൂര്‍ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, കളമശേരി സ്വദേശി മോളി, മലയാറ്റൂര്‍ സ്വദേശി സാലി, മകള്‍ ലിബ്‌ന, മകൻ പ്രവീണ്‍ എന്നിവരാണ് മരിച്ചത്. കേസില്‍ അറസ്റ്റിലായ ഡൊമിനിക് മാര്‍ട്ടിൻ നിലവില്‍ റിമാൻഡിലാണ്.