
വല്ലപ്പോഴും വയറുവേദന വരും, സ്‌കാനിങ്ങിൽ നിസാരപ്രശ്‌നങ്ങൾ പോലും കണ്ടിരുന്നില്ലെന്ന് ഡോക്ർമാർ ; ബസ് യാത്രയ്ക്കിടെ 12കാരനെ മരണം കവർന്നത് അച്ഛനും അമ്മയും സഹോദരനും നോക്കി നിൽക്കെ
സ്വന്തം ലേഖകൻ
കാളകെട്ടി : അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ 12കാരന് ദാരുണാന്ത്യം. കാളകെട്ടി തെക്കേച്ചെരുവിൽ സന്തോഷ്-സ്മിത ദമ്പതികളുടെ മകൻ ആദിത്യൻ(12)നെയാണ് മാതാപിതാക്കൾ നോക്കി നിൽക്കെ നിശബ്ദമായി മരണം കവർന്നത്.
ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടർമാരും പരശോധിക്കുകയും സ്‌കാനിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആദിത്യന് കാര്യമായ രോഗ വിവരങ്ങൾ ലഭ്യമായില്ല.
കഴിഞ്ഞ ദിവസം രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആദിത്യനെയും സഹോദരൻ അദൈതിനെയും കൂട്ടി മാതാപിതാക്കൾ കാളകെട്ടി നിന്നു ആശുപത്രിയിലേക്ക് ബസിൽ കയറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അഞ്ച് കിലോമീറ്റർ പിന്നിട്ടതോടെ കുട്ടി ഛർദിച്ചു. ഉടൻതന്നെ ബസ് ജീവനക്കാർ ഓട്ടോ ഏർപ്പാടാക്കി. ആശുപത്രിയിൽ എത്തും മുൻപേ കുരുന്നു ജീവനെ മരണം കവരുകയായിരുന്നു. കോരുത്തോട് സികെഎംഎം സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ.
ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങൾ ഇല്ലായിരുന്നെന്നും സ്‌കാനിങ് റപ്പോർട്ടിലും നിസ്സാര പ്രശ്‌നങ്ങൾ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടർ ടി.എൽ. മാത്യു വ്യക്തമാക്കി.
എന്നാൽ കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടർന്ന് ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.