play-sharp-fill
ക​ലാ​ഭ​വൻ മ​ണി സ്മാ​ര​ക പാർ​ക്ക് ഇന്നു മു​ത​ൽ മോ​ണിം​ഗ്-ഈ​വ​നിം​ഗ് വോക്കിനായി തു​റ​ന്നു​കൊ​ടു​ക്കും

ക​ലാ​ഭ​വൻ മ​ണി സ്മാ​ര​ക പാർ​ക്ക് ഇന്നു മു​ത​ൽ മോ​ണിം​ഗ്-ഈ​വ​നിം​ഗ് വോക്കിനായി തു​റ​ന്നു​കൊ​ടു​ക്കും

സ്വന്തം ലേഖിക

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ നി​ര്‍​മി​ച്ച ക​ലാ​ഭ​വ​ന്‍ മ​ണി സ്മാ​ര​ക പാ​ര്‍​ക്ക് ഇന്നു മു​ത​ല്‍ മോ​ണിം​ഗ്, ഈ​വ​നിം​ഗ് നടത്തത്തിനായി തു​റ​ന്നു കൊ​ടു​ക്കും.


നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പാ​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് ഇ​തി​നു ത​ട​സ​മാ​യെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി ഒ പൈ​ല​പ്പ​ന്‍ പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നും ഇ​തി​നാ​ല്‍ സാ​ധി​ച്ചി​ല്ല. പ​ഴ​യ റി​ഫ്രാ​ക്ട​റീ​സ് ക​മ്പനി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വ്യ​വ​സാ​യ വ​കു​പ്പ് കെഎ​സ്‌ഇ​ബി​ക്ക് വൈ​ദ്യു​തി ചാ​ര്‍​ജ് കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​നാ​ല്‍ വൈ​ദ്യു​തി ക​ണ​ക്ഷ​നും ല​ഭി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്‌ രാ​വി​ലെ​യും വൈ​കി​ട്ടും ന​ട​ത്ത​ത്തി​നാ​യി പാ​ര്‍​ക്ക് തു​റ​ന്നുകൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലു മു​ത​ല്‍ പാ​ര്‍​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും.

ത​ല്‍​ക്കാ​ലം രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ എ​ട്ടു വ​രെ​യും വൈ​കി​ട്ട് നാ​ലു മു​ത​ല്‍ ഏ​ഴു വ​രെ​യു​മാ​ണ് പാ​ര്‍​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ക.

ജ​നു​വ​രി ഒ​ന്നി​ന് ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ജന്മ​ദി​ന​ത്തി​ല്‍ വൈ​കി​ട്ട് അ​ഞ്ചു മു​ത​ല്‍ പ​ത്തു വ​രെ ചാ​ല​ക്കു​ടി​യി​ലെ ക​ലാ​കാ​രന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ക്കി​ല്‍ ഗാ​ന​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.