
കൗമാരകാല കലാലയത്തിൽ, രാഷ്ട്രീയ ഗുരുകുലത്തിൽ ഓർമ്മകൾ പങ്കു വച്ച് സ്ഥാനാർത്ഥി: പ്രിയ നേതാവിനൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കി വിദ്യാർത്ഥികളും യുവാക്കളും; തങ്ങളിലൊരാളായ പ്രിൻസിനെ വാരിപ്പുണർന്ന് ഓട്ടോ ഡ്രൈവർമാർ
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: നിയമസഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് ലഭിക്കുന്നത് വൻ സ്വീകരണം. തങ്ങളിൽ ഒരാളായി മണ്ഡലത്തിലെ പ്രിയപ്പെട്ടവനായി മാറിയ പ്രിൻസ് ലൂക്കോസിനെ ഇരുകയ്യും നീട്ടിയാണ് നാട്ടുകാർ സ്വീകരിക്കുന്നത്.
രാവിലെ വീട്ടിൽ നിന്നും പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിൽ നിന്നും പ്രചാരണത്തിനായി പുറത്തിറങ്ങിയ സ്ഥാനാർത്ഥിയെ കാത്ത് നിരവധി സുഹൃത്തുക്കളും നാട്ടുകാരും നിൽക്കുന്നുണ്ടായിരുന്നു. വിജയാംശസ നേർന്നെത്തിയ എല്ലാവർക്കും നന്ദിപറഞ്ഞാണ് പ്രിൻസ് ലൂക്കോസ് പ്രചാരണത്തിനായി ഇറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം അതിരമ്പുഴയിലെ അബ്രോഹോമിലെ അമ്മമാരെ സന്ദർശിച്ച് അനുഗ്രഹം തേടുകയായിരുന്നു. അമ്മമാരെ കണ്ട് പ്രാർത്ഥനകളിൽ എന്നും ഓർക്കണമെന്നു പ്രിൻസ് ലൂക്കോസ് ആവശ്യപ്പെട്ടപ്പോൾ, എല്ലാ പിൻതുണയുമുണ്ടെന്നായിരുന്നു അമ്മമാരുടെ മറുപടി.
രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ച് പിച്ചവച്ചു തുടങ്ങിയ കെ.ഇ കോളേജിന്റെ മുറ്റത്തേയ്ക്ക് അഭിമാനത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എത്തിയത്.
ബി.എ ഇക്കണോമിക്‌സിന് വർഷങ്ങൾക്കു മുൻപിരുന്ന ക്ലാസിലെത്തിയ സ്ഥാനാർത്ഥിയെ, യുവാക്കളായ വിദ്യാർത്ഥികൾ ചേർന്നു സ്വീകരിച്ചു. അവർക്കൊപ്പം കോളേജ് പഠനകാലത്തെ ഓർമ്മകൾ പങ്കു വച്ച സ്ഥാനാർത്ഥി, ഒരു മണിക്കൂറോളം കോളേജിനുള്ളിൽ ചിലവഴിക്കുകയും ചെയ്തു.
കോളേജിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാന്നാനം ജംഗ്ഷനിലുള്ള ഓട്ടോഡ്രൈവർമാർക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം ഇവിടെ എത്തിയ സ്ഥാനാർത്ഥിയെ രണ്ടു കയ്യും നീട്ടിയാണ് ഓട്ടോഡ്രൈവർമാർ സ്വീകരിച്ചത്. തുടർന്നു, നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്തു. തുടർന്നു, വിവിധ സ്ഥലങ്ങളിലെ പൊതുയോഗങ്ങളിലും, കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.