
കൈയ്യിൽ കാൽ കാശില്ല ;എടിഎം തകര്‍ത്ത് മോഷണ ശ്രമം; മോഷ്ടാവിനെ വലയിലാക്കി പൊലീസ്
കാസര്‍കോട്: കാഞ്ഞങ്ങാട് എടിഎം മെഷീന്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച പ്രതിപിടിയില്‍ . എടിഎം മെഷീനിന്‍റെ ഡോര്‍ തകര്‍ത്തെങ്കിലും പണം കവരാന്‍ മോഷ്ടാവിന് ആയില്ല.മണിക്കൂറുകള്‍ക്കുള്ളില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു.
പാലക്കാട് വണ്ടാഴി സ്വദേശി മണികണ്ഠനാണ് പിടിയിലായത്. ഇയാള്‍ കാഞ്ഞങ്ങാടും പരിസരത്തും മോപ്പെഡ് ബൈക്കില്‍ സഞ്ചരിച്ച് ചട്ടിയും കലവും വില്‍ക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
കാശിന് അത്യാവശ്യം വന്നപ്പോഴാണ് മോഷണത്തിന് ഇറങ്ങിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താനായിരുന്നു ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വാതില്‍ പൊളിക്കാന്‍ മാത്രമാണ് കള്ളന് സാധിച്ചത്. എടിഎമ്മിന് സമീപം ആളനക്കമുണ്ടായപ്പോള്‍ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
അര്‍ധരാത്രി കവര്‍ച്ചയ്ക്കായി ഒരാള്‍ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കറുത്ത മാസ്ക്ക് ധരിച്ച് എത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.