ചിത ഒരുക്കിയത് വെള്ളക്കെട്ടിന് മുകളില്‍; മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളില്‍; അറിയണം കൈനകരിയുടെ ദുരിതം

Spread the love

സ്വന്തം ലേഖകന്‍

ആലപ്പുഴ: കൈനകരി കനകാശ്ശേരിപ്പാടത്തെ മടവീണ് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായതോടെ 15-ാം വാര്‍ഡ് ഉദിന്‍ചുവട്ടിന്‍ചിറ വീട്ടില്‍ കരുണാകരന് (85) മക്കളും ബന്ധുക്കളും ചിതയൊരുക്കിയത് വെള്ളക്കെട്ടില്‍.

വ്യാഴാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതാവട്ടെ, വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളിലും. പിന്നീട് വെള്ളം കെട്ടി നിന്ന വീട്ട് മുറ്റത്ത് 200 കട്ടകള്‍ നിരത്തി അതില്‍ മണ്ണ് നിറച്ച് ഫൗണ്ടേഷന്‍ ഒരുക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: അമ്മിണി. മക്കള്‍: റെജി മോന്‍, സജിമോന്‍, സിജിമോന്‍, രജനി.