ഏഴ് പേർക്ക് പുതുജീവൻ നൽകിയ കൈലാസനാഥിന്റെ കുടുംബത്തിന് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകിയ വീടിന്റെ ശിലാസ്ഥാപനം നടന്നു; വി. എൻ വാസവനാണ് നിർവഹിച്ചത്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ നൽകിയ കൈലാസനാഥിന്റെ കുടുംബത്തിന് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ ശിലാസ്ഥാപനം നടന്നു. ബഹു: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവനാണ് നിർവഹിച്ചത്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയേറ്റ് അംഗം ജയിക്ക് സി തോമസ് , ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, ജില്ലാ പ്രസിഡണ്ട് ബി മഹേഷ് ചന്ദ്രൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ഡിവൈഎഫ്ഐ കോട്ടയം ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, പ്രസിഡണ്ട് എംപി പ്രതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ അജിൻ കുരുവിള ബാബു, രാഹുൽ പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുത്തനങ്ങാടി കുരിശുപള്ളി കവലയിൽ ബൈക്ക് അപകടത്തെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കൈലാസനാഥിന് മസ്തിഷ്ക മരണം സംഭവിച്ചത്. അതിന് മുൻപ് തന്നെ അവയവദാനത്തിന് കൈലാസനാഥ് താല്പര്യം അറിയിച്ചിരുന്നു. മസ്തിഷ്ക മരണത്തിനുശേഷം അവയവദാനത്തിന് കുടുംബം കൂടി തയ്യാറായതോടെയാണ് ഏഴു പേർക്ക് പുതുജീവൻ ലഭിച്ചത്.

2023 ജൂൺ 3ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച കൈലാസനാഥിന്റെ സ്വപ്നമായ ഭവനം നിർമ്മിക്കുന്നതിനും , നേഴ്സിങ് വിദ്യാർത്ഥിയായ സഹോദരിയുടെ പഠനത്തിനും വേണ്ടി 2150600 രൂപ ബഹു: മന്ത്രി വി എൻ വാസവനും, എ എ റഹീം എംപിയും ചേർന്ന് കുടുംബത്തിന് കൈമാറിയിരുന്നു. അതിനു തുടർച്ചയായിട്ടാണ് കൈലാസനാഥിന്റെ സ്വപ്നഭവനത്തിന് ശിലാസ്ഥാപനം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയത്.