
വയനാട് : വാകേരിയില്‍ പശുക്കിടാവിനെ കൊന്ന തൊഴുത്തില്‍ കടുവ വീണ്ടുമെത്തി. ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു.വാകേരി സീസിയില്‍ പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ ഇതേ തൊഴുത്തില്‍ ഞായറാഴ്ച രാത്രി വീണ്ടുമെത്തി.
പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്‍റെ അവശിഷ്ടങ്ങള്‍ കഴിക്കാനാണ് കടുവ വീണ്ടും എത്തിയത്. വയനാട്ടില്‍ ഭീതിപടര്‍ത്തിയ നരഭോജിക്കടുവയെ പിടികൂടിയതിനു പിന്നാലെയാണ് വാകേരി സിസിയില്‍ വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.
ഞാറക്കാട്ടില്‍ സുരേന്ദ്രന്‍റെ പശുവിനെയാണ് ഞായറാഴ്ച കടുവ കടിച്ചുകൊന്നത്. വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്‍റെ ജഡമാണ് രാവിലെയോടെ കണ്ടെത്തിയത്കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനെ കടിച്ചുകൊന്ന കടുവയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


