ഗുണ്ടാപിരിവ് നൽകിയില്ല; കല്ലറയിൽ മുറുക്കാൻ കട നടത്തുന്ന അസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ കടുത്തുരുത്തി പൊലീസിൻ്റെ പിടിയിൽ

Spread the love

കോട്ടയം: ആവശ്യപ്പെട്ട പണം കൊടുക്കാത്തതിന് അസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

video
play-sharp-fill

വെച്ചൂർ അച്ചിനകം, കളരിക്കൽ ഹൗസ്, അനന്തു ഷാജി (32),
വെച്ചൂർ അംബിക മാർക്കറ്റ്, കളരിക്കൽ താര ഹൗസ്, മനു കെ ബി (22), ആലപ്പുഴ മുഹമ്മ, കുട്ടത്തു ഹൗസ്, ഷാരോൺ (29)
എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്.

കടുത്തുരുത്തി
എസ് എച്ച് ഒ അൻസൽ എ. എസ്, എസ് ഐമാരായ ദിപു ടി. ആർ, അശ്വിൻ എസ് സി പി ഒ സുമൻ പി മണി, സി പി ഒമാരായ അർജൂൻ, നിയാസ്, ശരത്, ശ്രീജിത്ത്, പ്രേംലാൽ, സുജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലറ വില്ലേജ് പെരുംതുരത്ത് കൊടൂരത്ത് ഭാഗത്ത് മുറുക്കാൻ കട നടത്തുന്ന ആസാം സ്വദേശിയോട് പ്രതികൾ മുറുക്കാൻകടയിലെത്തി ഭീഷണിപ്പെടുത്തി 2000/- രൂപ ഗുണ്ടാപിരിവ് വാങ്ങിയിരുന്നു. കാറിൽ എത്തി പ്രതികൾ വീണ്ടും പണം ആവശ്യപ്പെടുകയും പണം ഇല്ലായെന്ന് പറഞ്ഞതിനെ തുടർന്ന് മുറുക്കാൻ കട നടത്തുന്ന മോഹന്‍മാലി എന്ന ആസാം സ്വദേശിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റുകയും കൈവശമുണ്ടായിരുന്ന 13,000/- രൂപ കവർച്ച ചെയ്യുകയും മോഹന്‍മാലിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ് അക്രമികൾ ഉപയോഗിച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഒന്നും രണ്ടും പ്രതികൾ വൈക്കം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ട ആളുകളാണ്. മൂന്നാം പ്രതി മുഹമ്മ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.