കോട്ടയം കടുത്തുരുത്തിയിൽ സോഡാ കുടിക്കാനെന്ന പേരിലെത്തി വയോധികയുടെ മാലയും പൊട്ടിച്ച്‌ കടന്നു; ഒന്നര പവൻ സ്വര്‍ണമാല കവര്‍ന്ന തലയോലപറമ്പ് സ്വദേശി അറസ്റ്റില്‍

Spread the love

കോട്ടയം: സോഡാ കുടിക്കാനെന്ന പേരിലെത്തി കടക്കാരിയുടെ മാല കവർന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

തലയോലപറമ്പ് സ്വദേശി പുളിക്കല്‍ ബിജോ പി ജോസാണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്.

കടുത്തുരുത്തി അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തൻപുരയില്‍ സുമതിയമ്മയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതി കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ തിരച്ചിലിലാണ് ബിജോയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയില്‍ സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തിയ ഇയാള്‍ സുമതിമ്മയുടെ മാല പൊട്ടിച്ചു സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. തൊപ്പിയും കണ്ണടയും മാസ്‌കും ധരിച്ചിച്ചാണ് ഇയാള്‍ എത്തിയത്.

സോഡ കുടിച്ച ശേഷം സെല്‍ഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു. ഇതിനിടെ മാല പൊട്ടിക്കുകയായിരുന്നു.

കഴിഞ്ഞമാസം 24ന് വിദേശത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിങ്ങിയ ഇയാള്‍ വൈക്കത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയാണ് കൃത്യം നടത്തിയതെന്ന് കടുത്തുരുത്തി പൊലീസ് വ്യക്തമാക്കി.