
കോട്ടയം : കടുത്തുരുത്തിയില്‍ ആര് മനം കവരും. ഇക്കുറി കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി.
വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം.
2006 മുതല്‍ കേരള കോണ്‍ഗ്രസിന്റെ മോൻസ് ജോസഫാണ് ഈ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
ഇക്കുറിയും മോൻസ് വീണ്ടും യുഡിഎഫ് ടിക്കറ്റില്‍ ജനവിധി തേടുന്നു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിൻ്റെ നിർമല ജിമ്മിയാണ് ഇക്കുറി എല്‍.ഡി.എഫ് സ്ഥാനാർഥി.
ബിസിജെഎസിൻ്റെ സുരേഷ് ഇട്ടിക്കുന്നേല് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നു.
ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
മോൻസിന് വെല്ലുവിളിയാകുന്നത്.
റോഡുകള്‍ എല്ലാം കുഴി, ഫ്ളക്സ് ബോര്‍ഡുകള്‍ക്കപ്പുറം മണ്ഡലത്തില്‍ വികസനമില്ല എന്നിങ്ങനെ കടുത്തുരുത്തി നേരിടുന്ന പ്രശ്നങ്ങള്‍ എറെയാണ്.
കുടിവെള്ള പ്രശ്നം ഇതുപോലെ ഉള്ള ഒരു മണ്ഡലം കുട്ടനാട് മാത്രമാണ്. എടുത്തു പറയാൻ പറ്റുന്ന ഒരു വികസന പദ്ധതിയില്ല എന്നും എല്‍ഡിഎഫ് ക്യാമ്പ് ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് അടുക്കും വരെ എംഎല്‍എയെ മണ്ഡലത്തില്‍ കണ്ടു കിട്ടാൻ ഇല്ലായിരുന്നു എന്ന ആക്ഷേപം ഇടതു പ്രവർത്തകർ ഉയർത്തുന്നു.
കല്ല്യാണം കൂടാൻ ഉത്സവം കൂടാൻ ഒന്നും അല്ല ഒരു എംഎല്‍എ നമുക്ക് ആവശ്യം – നാടിന്റെ സമഗ്ര വികസനം ആണ് നമുക്ക് വേണ്ടത് എന്നാണ് കേരള കോണ്‍ഗ്രസ് എം പ്രവർത്തകരുടെ പ്രചാരണ വാചകങ്ങള്‍.
കടുത്തുരുത്തിയില്‍ മോൻസിൻ്റെ ഭൂരിപക്ഷം കുറയുന്നതാണ് എല്‍.ഡി.എഫിന് ആശ്വാസം പകരുന്നത്.
നിർമല ജിമ്മിയുടെ ജനപ്രീതി മോൻസിൻ്റെ വിജയ തുടർച്ച അവസാനിപ്പിക്കുമെന്നു ഉറച്ചു വിശ്വാസമാണ് എല്‍.ഡി.എഫ് ക്യാമ്പിന്.
അതേ സമയം മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ തുണക്കുമെന്ന പ്രതീക്ഷയാണ് എൻഡിഎയ്ക്ക്. ബിസിജെഎസിൻ്റെ സുരേഷ് ഇട്ടിക്കുന്നേലാണ് ഇവിടെ സ്ഥാനാർഥി.
കഴിഞ്ഞ കാലത്തെ തൻ്റെ അനുഭവ സമ്പത്തും,സാമൂഹിക- രാഷ്ട്രീയ – സമുദായ രംഗത്തെ പരിചയവും, അതിനപ്പുറത്തും എന്നും കടുത്തുരുത്തിയ്ക്ക് ഒപ്പം കടുത്തുരുത്തിയുടെ ജനസേവകനായി താൻ ഉണ്ടാകും എന്ന് വാക്ക് പറയുന്നു സുരേഷ് .



