play-sharp-fill
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞ് വീണതില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു; വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായതിനെതുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തില്‍ ജോയ് കുഴഞ്ഞു വീണെന്നും ചികിത്സ ലഭിക്കാന്‍ വൈകിയെന്നും പ്രതിപക്ഷം; ആരോപണം നിഷേധിച്ച്  കേരളകോണ്‍ഗ്രസ് എം നേതാക്കള്‍

കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞ് വീണതില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു; വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായതിനെതുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തില്‍ ജോയ് കുഴഞ്ഞു വീണെന്നും ചികിത്സ ലഭിക്കാന്‍ വൈകിയെന്നും പ്രതിപക്ഷം; ആരോപണം നിഷേധിച്ച് കേരളകോണ്‍ഗ്രസ് എം നേതാക്കള്‍

കോട്ടയം: വികസനരേഖയെ ചൊല്ലി കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുരക്കല്‍ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായതിനെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. ഇതു സംബന്ധിച്ച്‌ ജോയിയുടെ ഭാര്യ ലിസമ്മ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി ജി പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫും രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയപ്പോരായി.

വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായതിനെതുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തില്‍ ജോയ് കുഴഞ്ഞു വീണെന്നും ചികിത്സ ലഭിക്കാന്‍ വൈകിയതാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നുമാണ് ഭാര്യയുടെ പരാതി. അതേസമയം യോഗത്തില്‍ പ്രസിഡന്റ് കാലാവധി പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്നും യോഗം അവസാനിച്ച ശേഷമാണ് ജോയ് കുഴഞ്ഞു വീണതെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നമാണ് കേരളകോണ്‍ഗ്രസ് എം നേതാക്കള്‍ പറയുന്നത്.


കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആറുമാസം കൂടി ജോയ് കല്ലുപുരക്കലിന് നല്‍കാന്‍ വിരോധമില്ലെന്ന് നേരത്തേ അറിയിച്ചതാണ്. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ചയോ വാക്കേറ്റമോ ഉണ്ടായിട്ടില്ല. യോഗം അവസാനിച്ച ശേഷം ജോയ് പെട്ടെന്ന് കസേരയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തിരമായി ആശുപത്രിയിലെത്തിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്ത ജോയിയെ യോഗത്തില്‍ ഭീഷണിപ്പെടുത്തി. ഒരംഗം കസേര എടുത്ത് ആക്രമിക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്നാണ് കുഴഞ്ഞു വീണത്. ജോയി അതീവ ഗുരുതരാവസ്ഥയിലാകാന്‍ കാരണം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിപ്പിച്ചതാണ്. ഇതു സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറയുന്നു.