പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി; മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയത് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത്

Spread the love

 

തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട്
കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

പള്ളിത്തുറ സ്വദേശി
മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച

രാവിലെ സെന്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് മെൽബിൻ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ്
മെൽബിൻ കുളിക്കാനിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ ഒഴുക്കിൽ മെൽബിൻ
കടലിലകപ്പെട്ടു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിന്
രക്ഷപ്പെടാനായില്ല. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ
ദമ്പതികളുടെ മകനാണ് മെൽബിൻ. കഴക്കൂട്ടം പൊലീസ് മൃതദേഹം
മെഡി.കോളേജിലേക്ക് മാറ്റി.