video
play-sharp-fill

കടലാമകള്‍ മുട്ടയിടാന്‍ എത്തുന്നില്ല ;കടലിലെ പരിസ്ഥിതി മാറ്റം കടലാമകളെ ബാധിക്കുന്നതാവാം  ഇതിനു  കാരണമെന്നാണ്  നെയ്തല്‍ പ്രവര്‍ത്തകരുടെ   അനുമാനം

കടലാമകള്‍ മുട്ടയിടാന്‍ എത്തുന്നില്ല ;കടലിലെ പരിസ്ഥിതി മാറ്റം കടലാമകളെ ബാധിക്കുന്നതാവാം ഇതിനു കാരണമെന്നാണ് നെയ്തല്‍ പ്രവര്‍ത്തകരുടെ അനുമാനം

Spread the love

സ്വന്തം ലേഖകൻ

കാസർകോഡ്: നീലേശ്വരത്ത് കടലാമകള്‍ കരയില്‍ മുട്ടയിടാന്‍ എത്താത്തതിനാല്‍ കടുത്ത ആശങ്കയിലാണ് തൈക്കടപ്പുറത്തെ കടലാമ സംരക്ഷകരായ നെയ്തല്‍ പ്രവര്‍ത്തകര്‍.ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നില്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന ‘ഒലിവ് റിഡ്‌ലി’ കടലാമകളാണ് ഇത്തരത്തില്‍ മുട്ടയിടാന്‍ തൈക്കടപ്പുറത്ത് എത്തിയിരുന്നത്.

സെപ്റ്റംബര്‍ മുതല്‍ ആമകള്‍ മുട്ടയിടാനെത്തി ഡിസംബറോടെ സീസണ്‍ അവസാനിക്കുകയും ചെയ്യും.എന്നാല്‍, ഈ വര്‍ഷം ഒരു ആമയും മുട്ടയിടാന്‍ തൈക്കടപ്പുറം തീരത്ത് എത്തിയില്ല. കടലാമ സംരക്ഷണത്തിനായി രൂപവ്തകരിച്ച തൈക്കടപ്പുറം നെയ്തലിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ മുട്ടകള്‍ ലഭിച്ചിരുന്നു. പിന്നീട് കാലക്രമേണ മുട്ടയിടാനെത്തുന്ന ആമകളുടെ വരവ് കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലിലെ പരിസ്ഥിതി മാറ്റം വിവിധ ജീവികളെ ബാധിക്കുന്നതിന്റെ ഫലമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് നെയ്തല്‍ പ്രവര്‍ത്തകര്‍ അനുമാനിക്കുന്നത്. കേരളത്തില്‍ പ്രധാനമായും കൊയിലാണ്ടിയിലെ കൊളാവിയിലും കാസര്‍കോട് നീലേശ്വരത്തെ തൈക്കടപ്പുറത്തുമാണ് കടലാമകള്‍ മുട്ടയിടാന്‍ എത്താറുള്ളത്.

തൈക്കടപ്പുറത്ത് 2002 മുതല്‍ മുട്ടകള്‍ ശേഖരിച്ച്‌ സുരക്ഷിതമായ ഹാച്ചറിയൊരുക്കി വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയായതിനു ശേഷം മാതൃ തീരങ്ങളില്‍ തന്നെ വിടാറാണ് പതിവുരീതി. അശാസ്ത്രീയമായ മത്സ്യബന്ധന രീതി ആമകളുടെ നാശത്തിന് ഇടയാക്കുന്നുണ്ട്. മത്സ്യബന്ധനത്തിനുശേഷം കടലില്‍ ഉപേക്ഷിക്കുന്ന പാഴ്‌വസ്തുക്കളില്‍ പറ്റിപ്പിടിച്ച്‌ കിടക്കുന്ന തോടുള്ള ജീവികളെ കഴിക്കാന്‍ എത്തുന്ന ആമകള്‍ അബദ്ധത്തില്‍ വലകളില്‍ കുടുങ്ങും.

ഇത്തരത്തില്‍ കുടുങ്ങിയ ആമകള്‍ വലയില്‍ കുരുങ്ങി ചത്തു പോകുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആമകളുടെ വംശനാശത്തിന് ഇത് കാരണമാകുന്നു.