play-sharp-fill
അമ്മ പതിനാലുകാരനായ മകനെ പീഡിപ്പിച്ച സംഭവം : അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട് ; കടയ്ക്കാവൂർ പോക്‌സോ കേസിൽ യുവതിയുടെ ജാമ്യാപേക്ഷ എതിർത്ത് സംസ്ഥാന സർക്കാർ

അമ്മ പതിനാലുകാരനായ മകനെ പീഡിപ്പിച്ച സംഭവം : അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട് ; കടയ്ക്കാവൂർ പോക്‌സോ കേസിൽ യുവതിയുടെ ജാമ്യാപേക്ഷ എതിർത്ത് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയെക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ. പോക്‌സോ കേസിൽ അമ്മയ്‌ക്കെതിരെ തെളിവുകളുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ പരാതിയല്ല ഇതെന്നും ഒപ്പം കുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നതായും പൊലീസ് കോടതിയിൽ അറിയിച്ചുട്ടുണ്ട്.

അതേസമയം, ഇരയായ കുട്ടിയുടെ മാനസിക ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകിയിരുന്നു. കേസിൽ പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഐജി കൂടുതൽ പരിശോധനകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

്അച്ഛനിൽ നിന്ന് അകന്ന് കഴിയുന്ന അമ്മ രാത്രിസമയങ്ങളിലാണ് മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടി പറയുന്നത്.നീണ്ട നാല് വർഷക്കാലത്തോളമാണ് ഇവർ മോശമായി പെരുമാറിയിരുന്നതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിനിങ്ങിനിടെ കുട്ടി വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കുട്ടിയുടെ അമ്മയായ വക്കം സ്വദേശിനിയുമായ യുവതിയെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.