video
play-sharp-fill
പ്രായഭേദമില്ലാതെ ശബരിമലയിൽ ആർക്കും വരാം: വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും എത്താം; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പ്രായഭേദമില്ലാതെ ശബരിമലയിൽ ആർക്കും വരാം: വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും എത്താം; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ


സ്വന്തം ലേഖകൻ

കൊല്ലം: പ്രായഭേദമില്ലാതെ ശബരിമലയിൽ ആർക്കും വരാമെന്നും വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും എത്താമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏത് പ്രായത്തിലുള്ളവർക്കും വരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകൾ അവിടെ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.

ഈയിടെ ശബരിമലയിൽ എത്തിയ സ്ത്രീകൾക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ശബരിമലയിൽ കൂടുതൽ യുവതികൾ കയറിയെന്ന റിപ്പോർട്ടും അദ്ദേഹം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group