യുവതി ഓട്ടോറിക്ഷയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവ് പൊലീസ് പിടിയിൽ : യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഗാർഹിക പീഡനത്തിന് ഒടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കളുടെ പരാതിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: കടയ്ക്കലിൽ യുവതി ഓട്ടോറിക്ഷയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. നിരന്തര ഗാർഹിക പീഡനത്തിനൊടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കൾ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ഒരു വർഷത്തിനു ശേഷമാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത്. നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭർത്താവ് അനനസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം. അന്നു മുതൽ മകളുടെ ആത്മഹത്യയ്ക്കു കാരണം ഭർതൃവീട്ടിലെ പീഡനമാണെന്ന പരാതി സുധീനയുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു.
ഭർത്താവും ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് പിടികൂടിയത്.
അതേസമയം സംഭവത്തിൽ അനസിനെ മാത്രമല്ല അനസിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെയുളളവരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സുധീനയുടെ മാതാപിതാക്കൾ.