
തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കാട്ടാക്കട കുരുതംകോട് പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കല്‍ വെട്ടുവിള വീട്ടില്‍ റീജ (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം പ്രമോദിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് റീജ. ഇവരെ ഭർത്താവ് ഉപേക്ഷിച്ചതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവുമായി പിരിഞ്ഞ ശേഷം റീജ, പ്രമോദിൻ്റെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടെന്നാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്. കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു റീജ.
റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനില്‍ റീജയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
റീജ കൈയിലും കഴുത്തിലും മുറിവേറ്റ് കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലും പ്രമോദ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. കൂലിപ്പണിക്കാരനാണ് പ്രമോദ്.