
സ്വന്തം ലേഖകന്‍
തിരുവനന്തപുരം :കാരുണ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി. പകരം അഷറന്‍സ് സ്വഭാവത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്താന്‍ കാസ്പ് സ്പെഷല്‍ ഓഫിസര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
ഇതോടെ കാരുണ്യാ സുരക്ഷാ പദ്ധതിയിലെ അംഗങ്ങള്‍ക്ക് എം പാനല്‍ ചെയ്ത് സ്വകാര്യ ആശുപത്രികളിലടക്കം ഈ സൗകര്യം ലഭ്യമാകും. ചികിത്സാ ചെലവ് ചിസ് പദ്ധതി മാതൃകയില്‍ സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്കുന്നതിനാൽ കൂടുതല്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കാനാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്വതന്ത്ര സ്വഭാവത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) രൂപവത്കരിക്കും. 33 തസ്തികകളും ഒരുക്കിയിട്ടുണ്ട്.
ആയുഷ്മാന്‍ ഭാരതുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദേശാനുസരണം ചിയാക്കിനായിയിരുന്നു (കോംപ്രിഹെന്‍സിവ് ഹെല്‍ത്ത് എമര്‍ജന്‍സി ഓഫ് കേരള ) എസ്.എച്ച്.എയുടെ താല്‍ക്കാലിക ചുമതല.
കാരുണ്യ പദ്ധതി അഷ്വറന്‍സ് സ്വഭാവത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് എസ്.എച്ച്.എ സ്വതന്ത്രമായി ആരംഭിക്കുന്നത്. മാനദണ്ഡങ്ങളിലൊന്നും മാറ്റമുണ്ടാകില്ല.
നിലവില്‍ 42 ലക്ഷം അംഗങ്ങളാണ് കാരുണ്യ സുരക്ഷാ പദ്ധതിയിലുള്ളത്. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ (ഗോള്‍ഡന്‍ അവര്‍) ലഭ്യമാക്കേണ്ട അടിയന്തര ചികിത്സയുടെ ചുമതല ഇനി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക്(എസ്.എച്ച്.എ).
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കായുള്ള സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെയും നോഡല്‍ ഏജന്‍സി എസ്.എച്ച്.എ ആണ്. ‘ഗോള്‍ഡന്‍ അവര്‍’ ചികിത്സക്ക് റോഡ് ഫണ്ട് ബോര്‍ഡ് നീക്കിവെച്ച 40 കോടി വിനിയോഗിക്കാന്‍ എസ്.എച്ച്.എക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.