കാപ്പ നിയമലംഘനം; കഞ്ചാവുമായി വാകത്താനം സ്വദേശി അറസ്റ്റിൽ

Spread the love

കോട്ടയം: കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

വാകത്താനം പനന്താനത്ത് വീട്ടിൽ ഷിജോ.പി.മാത്യു (ആമോസ് 39) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

വാകത്താനം സ്റ്റേഷനിൽ അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടുവരികയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശ്ശേരി ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്നും കൂടാതെ ഈ കാലയളവിൽ മറ്റൊരു കേസിലും പ്രതിയാകരുതെന്ന ഉത്തരവ് നിലനിന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇയാളെ കഴിഞ്ഞ ദിവസം കഞ്ചാവുമായി കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ വാകത്താനം പോലീസ് കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓഫൈസൽ എ, എസ്.ഐ സൈജു ആൻഞലോ, എ.എസ്.ഐ ബിജു സി.പി.ഒ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.