video
play-sharp-fill

Wednesday, May 21, 2025
HomeCrimeകൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ചങ്ങനാശ്ശേരി സ്വദേശികളെ കാപ്പ ചുമത്തി കോട്ടയം...

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ചങ്ങനാശ്ശേരി സ്വദേശികളെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

Spread the love

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്റ്റേഷൻ പരിതിയിൽ സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പാ നിയമപ്രകാരം നാടുകടത്തി.

ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ ബിലാൽ (22) , പെരുന്ന കിഴക്കു കരയിൽ ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ നിജാസ് (28) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ലഹരി ഉപയോഗം തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments