video
play-sharp-fill

കണ്ണൂർ  സെൻട്രൽ ജയിലിൽ കാപ്പ തടവുകാര്‍ ഏറ്റുമുട്ടി; അക്രമണത്തിന് തുടക്കമിട്ടത് വിയ്യൂരില്‍ നിന്നെത്തിച്ച തടവുകാര്‍; മുൻ വൈരാ​ഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാര്‍ ഏറ്റുമുട്ടി; അക്രമണത്തിന് തുടക്കമിട്ടത് വിയ്യൂരില്‍ നിന്നെത്തിച്ച തടവുകാര്‍; മുൻ വൈരാ​ഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വിയ്യൂരിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇന്നലെ രാത്രിയാണ് വിയ്യൂരിൽ നിന്ന് ഒൻപത് തടവുകാരെ കണ്ണൂരിലെത്തിച്ചത്.

തൃശൂർ, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്ന് കണ്ണൂർ ജയിലിലുള്ള തൃശൂർ സ്വദേശിയായ പ്രമോദ് എന്ന തടവുകാരനെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വൈരാ​ഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആറ് മാസം മുൻപ് ഇവർ കണ്ണൂർ ജയലിലെ പത്താം ബ്ലാക്കിലുണ്ടായിരുന്നു. അന്നും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.

ഇതാണ് കണ്ണൂരിൽ എത്തിച്ചതിന് തൊട്ടു പിന്നാലെ വീണ്ടും ഇവർ തമ്മിൽ ഏറ്റുമുട്ടാൻ ഇടയാക്കിയത്. ജയിൽ ഉദ്യോ​ഗസ്ഥർ എത്തി ഇവരെ പിടിച്ചു മാറ്റിയതിനാൽ അക്രമത്തിൽ ആർക്കും പരിക്കേറ്റില്ല.