play-sharp-fill
2021 – 22 സാമ്പത്തികവർഷം കാണക്കാരി ഡിവിഷനിൽ 70 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി

2021 – 22 സാമ്പത്തികവർഷം കാണക്കാരി ഡിവിഷനിൽ 70 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി

സ്വന്തം ലേഖിക

കോട്ടയം: 2021 – 22 സാമ്പത്തികവർഷം കാണക്കാരി ഡിവിഷനിൽ 70 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതിയായി.


ഈ വർഷം ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ 45 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണക്കാരി ഗവ.വോക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം രൂപയും 15 ലക്ഷം രൂപ കെമിസ്ട്രി ലാബിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അനുവദിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ അധ്യാപക രക്ഷാകർത്തൃഗുണ ഭോതൃസമിതിയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. മേലേട്ട് – ചേലവാൽ റോഡിന് 10ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കാണക്കാരി ചിറക്കുളത്തിന് സമീപം 14.50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ശുചിത്വ സമുച്ചയത്തിന്റെയും ലഘുഭക്ഷണശാലയുടെയും നിർമ്മാണം ഉടൻ പൂർത്തീകരിക്കും. കുട്ടികളുടെ ശാരീരികവും , മാനസികവുമായ ഉല്ലാസത്തിന് കാണക്കാരി ചിറക്കുളത്തിനു സമീപം ചിൽഡ്രസ് പാർക്ക് നിർമ്മിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കുട്ടികൾക്കായുള്ള വിനോദ ഉപകരണങ്ങൾ, ചാരുബഞ്ചുകൾ, തണൽ വൃക്ഷങ്ങൾ, പൂന്തോട്ടം, പുൽത്തകിടി എന്നിവ ക്രമീകരിക്കും. പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 5.50 ലക്ഷം രൂപ വിനിയോഗിച്ച് നമ്പ്യാകുളം സാംസ്ക്കാരികനിലയം പൂർത്തീകരിച്ചു.