ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദ്ദേശിച്ചിട്ടില്ല ; കാനം രാജേന്ദ്രൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ അതിരൂക്ഷ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദേശിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. എൻഎസ്എസിന് അവരുടേതായ നിലപാടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയ്യപ്പന് ഇത്തവണ ഇടുപക്ഷത്തോട് പക്ഷപാതിത്വം കാണുമെന്നും ശബരിമലയ്ക്ക് വേണ്ടി ഇത്രയും സഹായങ്ങൾ നൽകിയ സർക്കാർ വേറെയില്ലെന്നും കാനം കൂട്ടിച്ചേർത്തു. ചങ്ങനാശേരിയി നായർ മഹാസമ്മേളനത്തിൽ സംസാരിക്കവെയാണ് സുകുമാൻ നായർ സർക്കാരിനെ അതിരൂരക്ഷമായി കടന്നാക്രമിച്ചത്. എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ നേട്ടത്തിനായി സർക്കാർ ജനങ്ങളിൽ സവർണ അവർണ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു പറഞ്ഞ സുകുമാരൻ നായർ ഒന്നു തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽ ചെന്ന്, അവർ ചോദിക്കുന്നതെല്ലാം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.
എൻഎസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൻഎസ്എസ് നിലപാട് ശരിയാണെന്ന് കോൺഗ്രസ് നേതാക്കളും പറഞ്ഞിരുന്നു.