കെ.റെയില്‍ വേണ്ട കേരളം മതി; യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് മാർച്ചും പ്രതിഷേധ സർവ്വേ കുറ്റി സ്ഥാപിക്കല്‍ സമരവും നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി കോട്ടയം താലൂക്ക് ഓഫീസ് മാർച്ചും, പ്രതിഷേധ സർവ്വേ കുറ്റി സ്ഥാപിക്കല്‍ സമരവും നടത്തി.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മാറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മടപ്പാട്ട്, ഗൗരിശങ്കർ, അജീഷ് വടവാതൂർ, അനൂപ് അബുബക്കർ, യദു സി നായർ, ഡാനി രാജു, ഷൈൻ സാം, വിവേക് കുമ്മണൂർ,മീവൽ ഷിനു കുരുവിള,വിനീത അന്നാ തോമസ്, ആൻസൻ, റോഷൻ , അഞ്ചൽ ,മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു