
ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്കും ഈ നാട്ടില്‍ നീതി ലഭിക്കുമെന്ന് മനസ്സിലായി; കെ.ടി ജലീല്‍ എന്ന ശക്തനായ മന്ത്രിക്കെതിരെ രണ്ട് വര്‍ഷത്തിലധികം നീണ്ട ഒറ്റയാള്‍ പോരാട്ടം നടത്തി; ജീവന് വരെ ഭീഷണി ഉണ്ടായിട്ടും പിന്മാറിയില്ല; കാലാവധി കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ജലീലിനെ പടിയിറക്കിയ സഹീര്‍ കാലടി തേര്‍ഡ് ഐ ന്യൂസിനോട്
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ
കോഴിക്കോട്: കെ.ടി ജലീല്‍ എന്ന കേരള മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രി ഗത്യന്തരമില്ലാതെ രാജി വച്ചിരിക്കുകയാണ്. ജലീലിന്റെ രാജി, സാധാരണക്കാരനും നാട്ടില്‍ നീതി ലഭിക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ ഭാവി തുലഞ്ഞത് സഹീര്‍ കാലടി എന്ന യുവാവിനാണ്. നിശ്ചിത യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ട വ്യക്തിയായിരുന്നു കുറ്റിപ്പുറം മാല്‍കോ ടെക്സ് അക്കൗണ്ട്സ് മാനേജര്‍ സഹീര്‍ കാലടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലീലിന്റെ രാജി സ്വാഗതാര്‍ഹമാണെന്നും സാധാരണക്കാരന് ഈ നാട്ടില്‍ നീതി കിട്ടുമെന്ന് വിശ്വാസമായെന്നും സഹീര്‍ തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു. ഒരു പ്രതിസന്ധികള്‍ നേരിട്ടാണ് ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസ് മുന്‍പോട്ട് കൊണ്ടുപോയത്. ഇടത് മുന്നണി ഭരണത്തിലിരിക്കുമ്പോള്‍ ആ മന്ത്രിസഭയിലെ ഒരു ശക്തനെതിരെ കേസ് നടത്തുക എളുപ്പമല്ലെന്ന് ഏവര്‍ക്കും അറിയാമല്ലോ. രണ്ട് വര്‍ഷത്തോളം കേസിന്റെ പിന്നാലെ നടന്നു. ഇപ്പോള്‍ നീതി ലഭിച്ചതില്‍ സന്തോഷം- സഹീര്‍ പറഞ്ഞു.