മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു; ശബരിമല ഗുണം ചെയ്തില്ല; സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ സുരേന്ദ്രന് രൂക്ഷവിമര്‍ശനം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശം. 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്‌തെന്നും സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജഗോപാലിന് നല്ല ജനകീയ എംഎല്‍എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴക്കൂട്ടത്ത് ശബരിമല മാത്രം ചര്‍ച്ചയാക്കിയത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാര്‍ട്ടിയും സ്ഥാനാര്‍ഥിയും രണ്ട് വഴിക്ക് പ്രചാരണം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭഗത് സിംഗും വാരിയന്‍കുന്നനും ഒരു പോലെ എന്ന് പറയുന്ന സ്പീക്കര്‍ ഉള്ള നാടാണ്. പൊലീസിന്റെ അഴിഞ്ഞാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. ആസൂത്രിതമായി ഭീകരവാദ ശക്തികള്‍ സംസ്ഥാനത്ത് പിടിമുറിക്കിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കശ്മീര്‍ സ്വദേശികളില്‍ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം ഗൗരവമായി കാണണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരവാദ കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ കേരള പൊലീസ് ശ്രമിക്കുന്നു.സിപിഎമ്മിന്റെ ആശ്രിതരാണ് പൊലീസിലെ ഗുണ്ടകള്‍. എന്നിട്ട് ആനി രാജ ആര്‍എസ്എസിന്റെ തലയില്‍ വെച്ചു കെട്ടുന്നു. വെച്ചത് ആര്‍എസ്എസിനാണെങ്കിലും കൊണ്ടത് പിണറായി വിജയനാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.