
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദേശീയ പതാക തലകീഴായി ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിനിടയിലാണ് അമളി പിണഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർണമായും പതാക ഉയർത്തുന്നതിന് മുൻപ് തന്നെ അബദ്ധം തിരിച്ചറിഞ്ഞ നേതാവും അണികളും പതാക തിരിച്ചിറക്കി.
ശരിയാക്കിയ ശേഷം വീണ്ടും ഉയർത്തി. ഒ. രാജഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.
പതാക ഉയർത്തിയ ശേഷം ദേശീയഗാനവും ചൊല്ലിയാണ് എല്ലാവരും പിരിഞ്ഞത്.
സംഭവത്തെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.