play-sharp-fill
കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചു; വധശ്രമക്കേസിൽ കുടുങ്ങിയതിനാൽ അകത്തുതന്നെ

കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചു; വധശ്രമക്കേസിൽ കുടുങ്ങിയതിനാൽ അകത്തുതന്നെ

സ്വന്തം ലേഖകൻ

കണ്ണൂർ: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. വധശ്രമക്കേസിൽ കുടുങ്ങിയതിനാൽ പുറത്തിറങ്ങാനാകില്ല. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കണ്ണൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്. കേസിൽ സുരേന്ദ്രനെതിരെ പ്രൊഡക്ഷൻ വാറണ്ടുണ്ടായിരുന്നു. അത് പ്രകാരമാണ് പൊലീസ് സുരേന്ദ്രനെ ഹാജരാക്കിയത്.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലിൽ നിന്നു അറസ്റ്റിലായ കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽ നിന്നാണ് കണ്ണൂർ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. ഇന്നലെ കോഴിക്കോട് സബ്ജയിലിൽ എത്തിച്ച സുരേന്ദ്രനെ ഇന്നാണ് കണ്ണൂരിലെത്തിച്ചത്. എന്നാൽ, ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. അതിനാൽ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും. ചൊവ്വാഴ്ച്ച വീണ്ടും സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group