തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. പോലീസ് ചോദ്യം ചെയ്ത മറ്റ് ബി.ജെ.പി. നേതാക്കളുടെ മൊഴികള്‍ തമ്മില്‍ പെരുത്തപ്പെടുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയുടെ മൊഴി നിര്‍ണായകമാകും. ഇന്നലെ പുറത്ത് വന്ന ഫോണ്‍ ശബ്ദരേഖ തള്ളാതെ കെ.സുരേന്ദ്രന്‍ കോഴിക്കോട് പത്രസമ്മേളനം നടത്തി.
അതേ സമയം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പുകച്ചിലാണ് നിലനില്‍ക്കുന്നത്. കുഴല്‍പ്പണവും കള്ളപ്പണവും രാജ്യത്തിന്റ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍ ദുരൂഹ ഇടപാട് നടത്തി നാണംകെടുത്തിയെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.കൊടകര കുഴല്‍പ്പണ സംഭവത്തില്‍ ബി.ജെ.പിക്ക് ബന്ധമുണ്ടെന്നതും സി.കെ. ജാനുവിന് 10 ലക്ഷം നല്‍കാമെന്ന സുരേന്ദ്ര!!െന്റ സംഭാഷണവും പൊറുക്കാനാകാത്ത തെറ്റാണെന്ന് ആര്‍.എസ്.എസും വിലയിരുത്തുന്നു.
ഡിജിറ്റലായി മാത്രമാണ് തെരഞ്ഞെടുപ്പില്‍ പണം കൈമാറിയതെന്ന കൊടകര സംഭവത്തില്‍ സുരേന്ദ്ര!!െന്റ പ്രതികരണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണം. പ്രമുഖ നേതാക്കളാരും പ്രസിഡന്റിനെ പിന്തുണച്ചിട്ടില്ല. 400 കോടി രൂപയാണ് കേന്ദ്രനേതൃത്വം നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തേക്ക് അയച്ചതെന്ന് സംസ്ഥാന ഭാരവാഹികള്‍തന്നെ സമ്മതിക്കുന്നുണ്ട്. ഇതില്‍ 156 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് കേന്ദ്രനേതൃത്വത്തെ ചില മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ബാക്കി തുകയുടെ കണക്ക് വേണമെന്ന് സംഘ്പരിവാറിലെ മറ്റ് സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
35 എ പ്ലസ് മണ്ഡലങ്ങള്‍ക്ക് ആറു കോടി വീതമാണ് കേന്ദ്രനേതൃത്വം വകയിരുത്തിയത്.കെ. സുരേന്ദ്ര!!െന്റ പക്ഷത്തുള്ള സ്ഥാനാര്‍ഥികള്‍ക്ക് ഈ തുക നല്‍കിയിരുന്നു. സുരേന്ദ്രനുമായി അഭിപ്രായ വ്യത്യാസമുള്ള, സഹഭാരവാഹികളായ സ്ഥാനാര്‍ഥികള്‍ക്ക് 2.20 കോടി രൂപ മാത്രമാണ് നല്‍കിയത്. ബി വിഭാഗം മണ്ഡലങ്ങളില്‍ സ്വന്തക്കാര്‍ക്ക് ഒന്നരക്കോടിയും എതിര്‍ ഗ്രൂപ്പുകാര്‍ക്ക് ഒരു കോടിയും നല്‍കിയെന്നും വിരുദ്ധപക്ഷം പറയുന്നു. 10 മണ്ഡലങ്ങളില്‍ 50 ലക്ഷം വീതവും ബാക്കിയുള്ള ഇടങ്ങളില്‍ 25 ലക്ഷം വീതവും നല്‍കിയെന്നാണ് രഹസ്യ കണക്ക്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പരമാവധി 30 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ.അഹീെ ഞലമറ -ചിരിയും വരയും ബാക്കി, ബാദുഷ ഓര്‍മകളില്‍തെരഞ്ഞെടുപ്പില്‍ സാമ്പത്തികകാര്യങ്ങള്‍ നടത്താന്‍ പ്രത്യേക സമിതി രൂപവത്കരിക്കാതെ പണം കൈകാര്യം ചെയ്തത് സുരേന്ദ്രനും സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേശനും കേന്ദ്രമന്ത്രി വി. മുരളീധരനുമായിരുന്നുവെന്ന് എതിര്‍പക്ഷം ആരോപിക്കുന്നു. ചില നേതാക്കള്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പിനുശേഷം കോടികള്‍ നിക്ഷേപിച്ചതായി ആക്ഷേപമുണ്ട്.കഴിഞ്ഞ 15 വര്‍ഷംകൊണ്ട് ചില ബി.ജെ.പി നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച റോക്കറ്റുപോലെ ഉയര്‍ന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറി!!െന്റ കാലത്ത് ഒരു നേതാവിനെതിരെ അന്നത്തെ ആഭ്യന്തര വകുപ്പ് ചില രഹസ്യാന്വേഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, നേതാവിനെ കുറച്ചുദിവസം പേടിപ്പിച്ചതിനപ്പുറം അന്വേഷണം മുന്നോട്ടുപോയില്ല.