video
play-sharp-fill
ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി; വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി; മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കെ. സുന്ദര; മൊഴിയെടുത്തത് ഷേണിയിലെ ബന്ധുവീട്ടില്‍ വച്ച്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി പണം നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കി കെ. സുന്ദര. പണം നല്‍കുന്നതിന് മുമ്ബ് തന്നെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നും ബദിയടുക്ക പൊലീസിന് നല്‍കിയ മൊഴി തന്നെയാണ് കെ. സുന്ദര ക്രൈം ബ്രാഞ്ചിനും നല്‍കിയത്.

കേസില്‍ പരാതിക്കാരനായ വി.വി. രമേശന്റെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തി. മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കിയെന്നായിരുന്നു വി.വി. രമേശന്‍ നല്‍കിയ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയാണ് പരാതി നല്‍കിയത്.ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദര പറഞ്ഞത്.

ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായിരുന്നു സുന്ദര മൊഴി നല്‍കിയത്. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് മൊഴിയെടുത്തത്.