‘ഇന്നത്തെ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രമില്ല’, കെ.സുധാകരന്റെ പിഎ ബിജെപിയില്‍; എൻഡിഎ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

Spread the love

കണ്ണൂർ : കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പി എ വി.കെ മനോജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച്‌ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥില്‍ നിന്ന് വി.കെ മനോജ് ബിജെപി അംഗത്വം സ്വീകരിച്ചു.

video
play-sharp-fill

ഇന്നത്തെ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്നും, കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഴുവന്‍ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോൾ എൻ ഡി എ സ്ഥാനാർത്ഥിയായിരിക്കുന്ന രഘുനാഥും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആളാണ്, നേരത്തെ കണ്ണൂർ ഡി.സി.സി സെക്രട്ടറിയായിരുന്ന രഘുനാഥ് കഴിഞ്ഞ ഡിസംബറിലാണ് ബി.ജെ.പിയില്‍ ചേർന്നത്. ധർമടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group