അന്‍വർ ജനപിന്തുണയുള്ള നേതാവാണ്; വേണ്ടെന്ന് വെയ്ക്കാൻ കോണ്‍ഗ്രസിന് ആകില്ല; വരണമെന്ന് ഞാൻ ആഗ്രഹിച്ചുവെന്ന് കെ സുധാകരൻ

Spread the love

തിരുവനന്തപുരം: പി വി അൻവറിനെ പോലൊരു  രാഷ്ട്രീയക്കാരനെ കോണ്‍ഗ്രസ് വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ. അന്‍വർ ജനപിന്തുണയുള്ള നേതാവാണ്.

അദ്ദേഹം പാർട്ടിയില്‍ വരണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് തീരുമാനം നടക്കാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.

‘അൻവർ നയപരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച്‌ സിപിഎമ്മില്‍ നിന്ന് വന്ന ആളാണ്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരണമെന്നായിരുന്നു ഞാൻ അന്നേ ആഗ്രഹിച്ചത്. വരാമെന്ന് അദ്ദേഹം ഏറ്റതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ചില സാങ്കേതികമായ പ്രശ്നങ്ങളെ തുടർന്ന് അത് നടക്കാതെ പോയി. ഇനി കോണ്‍ഗ്രസിലേക്ക് വരാൻ അദ്ദേഹം തയ്യാറുണ്ടെങ്കില്‍ പാർട്ടി അതിനെക്കുറിച്ച്‌ ആലോചിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കും. ജനപിന്തുണയുള്ള കഴിവുള്ള അദ്ദേഹത്തിനെ പോലൊരു നേതാവിനെ കോണ്‍ഗ്രസ് വേണ്ടെന്ന് പറയില്ല. അൻവറിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ നേതൃത്വത്തിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും ഞാനല്ല കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സമിതിയാണ് അക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്’, സുധാകരൻ പറഞ്ഞു.

അൻവറിനെ പിന്തുണയ്ക്കുന്ന നിലപാട് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും സ്വീകരിച്ചത്. അൻവർ യു ഡി എഫിനൊപ്പം നില്‍ക്കേണ്ടതായരുന്നുവെന്നും അദ്ദേഹത്തിന് മുന്നില്‍ ഞങ്ങള്‍ വാതില്‍ കൊട്ടിയടിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു അൻവറിനെ മുന്നണിയിലേക്ക് എടുക്കുന് കാര്യം നേതൃത്വം ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ വിഡി സതീശൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘നോ കമന്റ്സ്’ എന്നാണ് വിഡി സതീശൻ മറുപടി നല്‍കിയത്.