‘എന്തിനും തല്ലാമെന്ന അവസ്ഥ’, പൊലീസുകാർ അക്രമികളായി മാറി;പോലീസിനെതിരെ കെ പി സി സി സി പ്രസിഡന്റ് കെ സുധാകരൻ…എൽദോസ് കുന്നിപ്പിള്ളി വിഷയത്തിൽ മലക്കം മറിച്ചിൽ…

‘എന്തിനും തല്ലാമെന്ന അവസ്ഥ’, പൊലീസുകാർ അക്രമികളായി മാറി;പോലീസിനെതിരെ കെ പി സി സി സി പ്രസിഡന്റ് കെ സുധാകരൻ…എൽദോസ് കുന്നിപ്പിള്ളി വിഷയത്തിൽ മലക്കം മറിച്ചിൽ…

കേരളത്തിലെ പൊലീസുകാർ അക്രമികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആര് സ്റ്റേഷനിൽ പോയാലും മർദ്ദനം. എന്തിനും തല്ലാമെന്ന അവസ്ഥയാണ് കേരളത്തിലേത്. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പിളിലിന് എതിരായ നടപടി പരിഗണനയിലെന്ന് സുധാകരൻ പറഞ്ഞു. എൽദോസിന്റെ വിശദീകരണം വായിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച ശേഷമാകും തുടർ നടപടി. നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം തുടർ നടപടിയെടുക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

Tags :