video
play-sharp-fill

“രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്ന്, അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെയ്ക്കണം”:  കെ സുധാകരന്‍

“രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്ന്, അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെയ്ക്കണം”: കെ സുധാകരന്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്ന് സുധാകരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സുധാകരന്‍ പറഞ്ഞത്: ”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷയില്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്‌നലിംഗ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും അപകടം ഉണ്ടാകുകയും ദുരന്തത്തിന്റെ ആഘാതം കൂടുകയും ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണ്. ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരാഞ്ജലികള്‍.”

Tags :