“കിട്ടിയ വോട്ട് ഞാന്‍ തെണ്ടിപ്പെറുക്കി ഉണ്ടാക്കിയതാ..”; വോട്ട് ചോര്‍ച്ചയില്‍ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍; ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍
തൃപ്പൂണിത്തുറ: വോട്ട് ചോര്‍ച്ചയില്‍ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍. തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായിരുന്ന തൃപ്പൂണിത്തുറയില്‍ ഏഴായിരത്തോളം ബിജെപി വോട്ട് ചോര്‍ന്നതാണ് വിവാദമാകുന്നത്.
കിട്ടിയ വോട്ടുകള്‍ ഞാന്‍ തെണ്ടിപ്പെറുക്കി ഉണ്ടാക്കിയതാണെന്നും ബിജെപി വോട്ടുകള്‍ യുഡിഎഫിന് കിട്ടിയെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ നേതൃത്വം എല്ലാ പിന്തുണയും നല്‍കിയെങ്കിലും മുന്നൊരുക്കം ഇല്ലാതിരുന്നത് തടസ്സമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്പൂണിത്തുറയില്‍ വോട്ട് മറിച്ചത് ബിജെപിക്കാര്‍ തന്നെയാണെന്ന ഗുരുതര ആരോപണത്തിന് പിന്നാലെ വോട്ട് ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം വേണമെന്നും കെ. എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
എന്‍ഡിഎയ്ക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ മുന്‍ പി എസ് സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെയാണ് ബിജെപിയും രംഗത്തിറക്കിയെങ്കിലും ബിജെപി വോട്ടില്‍ ജയിച്ചു കയറിയത് കെ ബാബുവാണ്.
അവസാന റൗണ്ട് വരെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന മണ്ഡലത്തില്‍ വെറും 204 വോട്ടുകള്‍ക്കാണ് മുന്‍ മന്ത്രി കെ ബാബു സിറ്റിങ് എംഎല്‍എ എം സ്വരാജിനെ തോല്‍പിച്ചത്.
ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, വോട്ടെണ്ണലില്‍ ആദ്യാവസാനം ബാബു – സ്വരാജ് പോരാട്ടമാണ് കാണാനായത്.