
ഈ ലോകത്ത് ഞാൻ ജനിക്കാൻപോലും പാടില്ലായിരുന്നു ; സഹമെമ്പർ ജാതീതമായി അധിക്ഷേപിച്ചതിന്റെ പേരിൽ സിപിഐഎം പഞ്ചായത്ത് അംഗം രാജിവെച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട് : സഹമെമ്പർ ജാതീയമായ അധിക്ഷേപിച്ചതിനെ തുടർന്ന് സി.പി.ഐ.എം ഗ്രാമപഞ്ചായത്ത് മെമ്പർ രാജിവെച്ചു. കോഴിക്കോട് മുക്കം കൂടരഞ്ഞിയിൽ വാർഡ് മെമ്പർ കെ.എസ്
അരുൺകുമാറാണ് രാജിക്കത്ത് നൽകിയത്.
കഴിഞ്ഞ കൌൺസിൽ യോഗത്തിൽ ഒരു അംഗം അരുണിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്കും അരുണിനും പരാതി നൽകിയിരുന്നെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അരുൺ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ ജാതീയമായി അധിക്ഷേപിച്ച ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലും വിഷയത്തിൽ പാർട്ടി ഒപ്പം നിൽക്കാത്തതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അരുൺ ഫെയ്സ്ബുക്കിലൂടെയും കുറിച്ചു.
‘വോട്ടർമാർ ക്ഷമിക്കണം. മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ്. സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം. ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു’ എന്നും മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തു.
സംഭവം വിവാദമായതോടെ കെ എസ് അരുൺകുമാറിന്റെ മുന്നിൽ രാജി പിൻവലിക്കാൻ വൻ സമ്മർദമാണ് ഉണ്ടാവുന്നത്. ജില്ലാ കമ്മറ്റിയിലെ അടക്കം മുതിർന്ന നേതാക്കൾ അരുണിനെ വിളിച്ച് പ്രശ്‌നം ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിച്ചിരിക്കയാണ്. എന്നാൽ തന്റെ തീരുമാനം മാറില്ലെന്നും അരുൺ വ്യതക്തമാക്കി.
വീണ്ടും പോസ്‌ററിട്ടിരിക്കയാണ്. ‘പൊതു പ്രവർത്തന രംഗത്ത് നിന്നു മാത്രം ആണ് ഞാൻ ഇപ്പോൾ ആത്മഹത്യാ ചെയ്തിട്ടുള്ളത്’. അപേക്ഷ ആണ് എന്നെ വെറുതെ വിടണം’- എന്നാണ് അദ്ദേഹം അഭ്യർത്ഥിക്കുന്നത്.