
മന്ത്രി കെ.രാജു കൊവിഡ് നിരീക്ഷണത്തിൽ ; നിരീക്ഷണത്തിൽ കഴിയുന്നത് മന്ത്രി സന്നിഹിതനായിരുന്ന പരിപാടിയിൽ പങ്കെടുത്ത ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രി കെ.രാജു കൊറോണ നിരീക്ഷണത്തിൽ. മന്ത്രി ഔദ്യോഗിക വസതിയിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കുളത്തൂപുഴയിൽ മന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ സന്നിഹിതനായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും നിരീക്ഷണത്തിലേക്ക് പ്രവേശിച്ചത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോകുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി നിരീക്ഷണത്തിൽ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവറും ഗൺമാനും നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1310 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശത്ത് നിന്നും 54 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 1162 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Third Eye News Live
0
Tags :