play-sharp-fill
സി.പി.ഐ സംസ്ഥാന നേതൃയോഗം നാല് മുതൽ; ജർമൻ രാജുവിനെതിരെ നടപടിയുണ്ടാകും

സി.പി.ഐ സംസ്ഥാന നേതൃയോഗം നാല് മുതൽ; ജർമൻ രാജുവിനെതിരെ നടപടിയുണ്ടാകും

സ്വന്തം ലേകൻ

തിരുവന്തപുരം: പ്രളയത്തിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജുവിനെതിരെ കൂടുതൽ ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നാലിന് ചേരും. 5, 6 തീയതികളിൽ സംസ്ഥാന കൌൺസിൽ യോഗവും ചേരും. തുടർന്ന് മന്ത്രി കെ. രാജുവിനെതിരെ നടപടി ഉണ്ടാകും. മന്ത്രി കെ.രാജുവിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെതന്നെ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താൻ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാൽ തുടർനടപടി പാർട്ടി ചർച്ച ചെയ്യുമെന്ന് കാനം വ്യക്ത്തമാക്കി. കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞാണ് മന്ത്രി ജർമ്മനിക്ക് പോകുന്നത്. ഈ സമയത്ത് വലിയ പ്രകൃതി ക്ഷോഭമുണ്ടായിരുന്നില്ല. ജർമ്മിനിയിൽ ചെന്ന് കഴിഞ്ഞപ്പോളാണ് പ്രളയത്തെക്കുറിച്ചുള്ള അറിയിപ്പ് കിട്ടുന്നത്.അപ്പോൾ തന്നെ വരാനുള്ള പരിശ്രമം തുടങ്ങി. താൻ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.