മുരുകന്‍ കാട്ടാക്കടയ്ക്ക് നേരെയുള്ള വധഭീഷണി; നിനക്ക് ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം എന്നെഴുതിയതിന് കൊല്ലുമെന്ന് അജ്ഞാതന്‍; രാത്രി മുതല്‍ പുലരുവോളം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി; സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കെ.എസ്.ടി.എ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അദ്ധ്യാപകനും കവിയുമായ മുരുകന്‍ കാട്ടാക്കടയ്ക്കു നേരെയുണ്ടായ വധഭീഷണിക്കെതിരെ കെ.എസ്.ടി.എ പ്രതിഷേധിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യം വിലക്കി കലാകാരന്‍മാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ പാഴ്ശ്രമം നടത്തുന്നവരെ തിരിച്ചറിയണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് ഗാനങ്ങള്‍ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാള്‍ മുരുകന്‍ കാട്ടാക്കടയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകന്‍ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ഗാനത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ക്കതീതമായ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം എന്ന വരികളുണ്ടായിരുന്നു. എന്തിന് മാര്‍ക്‌സിസം എന്നെഴുതി എന്നു പറഞ്ഞാണ് വധഭീഷണി മുഴക്കിയതെന്ന് കവി പറയുന്നു. രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരില്‍ വധഭീഷണി മുഴക്കിയെന്നും മുരുകന്‍ കാട്ടാക്കട പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിളിമാനൂര്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ ധര്‍ണയും പ്രതിഷേധ ചുവരും സി. പി. എം കിളിമാനൂര്‍ ഏരിയാ സെക്രട്ടറി അഡ്വ.എസ്. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
എന്‍.ജി സാജന്‍ അദ്ധ്യക്ഷത വഹിച്ചു. കവി മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ അദ്ധ്യാപകരായ പി .എസ് പ്രേംജിത്ത്, ഷൈജു ആര്‍ എസ്, പഴയകുന്നുമ്മല്‍ മഹിളാ അസോസിയേഷന്‍ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ജസീന. എസ്, വിദ്യാര്‍ത്ഥികളായ അലമേലു,നന്ദന എന്നിവര്‍ ചൊല്ലി.
പഴയുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് മെമ്ബര്‍ എന്‍. സലില്‍, എസ്. എഫ് .ഐ കിളിമാനൂര്‍ ഏര്യാ സെക്രട്ടറി അജ്മല്‍ എന്‍ .എസ് , കെ .എസ്. ടി. എ ജില്ലാ വൈസ് പ്രസിഡന്റ് എസ് ജവാദ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ .വി വേണുഗോപാല്‍, വി .ആര്‍ സാബു , എം .എസ് ശശികല, കമ്മിറ്റി അംഗം ആര്‍. കെ ദിലീപ് കുമാര്‍ , മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. അശോകന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എസ്. സുരേഷ് കുമാര്‍ സ്വാഗതവും കലാവേദി കണ്‍വീനര്‍ വി.ഡി. രാജീവ് നന്ദിയും പറഞ്ഞു.