play-sharp-fill
‘കണ്ണൂരില്‍ പിള്ളമാരില്ല, തിരുവിതാംകൂറില്‍ നിന്നും വന്നവരാകാം; പിള്ള ആള് ശരിയല്ല, ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം’; സ്വപ്നയുടെ ആരോപണങ്ങളില്‍ മുരളീധരന്‍

‘കണ്ണൂരില്‍ പിള്ളമാരില്ല, തിരുവിതാംകൂറില്‍ നിന്നും വന്നവരാകാം; പിള്ള ആള് ശരിയല്ല, ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം’; സ്വപ്നയുടെ ആരോപണങ്ങളില്‍ മുരളീധരന്‍

സ്വന്തം ലേഖകൻ

കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച്‌ കെ മുരളീധരന്‍.

മുമ്പ് ആരോപണം ഉയ‍ര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായെന്നും 18 മണിക്കൂറാണ് കമ്മീഷന് മുന്നില്‍ മൊഴി കൊടുത്തതെന്നും ഈ നിലാപാട് പിണറായി വിജയനും കാണിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തയ്യാറാവണം.

കേന്ദ്ര സ‍ര്‍ക്കാരും കേരള സ‍ര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇഡിയുടെ അന്വേഷണം എന്തുമാത്രം മുന്നോട്ടുപോകുമെന്ന് സംശയമുണ്ട്. അതിനാല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് മുരളീധരന്‍ ആവശ്യപ്പെടുന്നത്.

വിജേഷ് പിള്ള എന്ന ഇടനിലക്കാരനെ കുറിച്ചുള്ള സ്വപ്നയുടെ ആരോപണത്തിലും മുരളീധരന്‍ പ്രതികരിച്ചു. പിള്ള ആള് ശരിയല്ലെന്നത് യാഥാ‍ര്‍ത്ഥ്യമാണെന്നാണ് മുരളീധരന്‍ പറഞ്ഞത്.

‘കണ്ണൂരില്‍ പൊതുവെ പിള്ള എന്ന് പറഞ്ഞ് കേട്ടിട്ടില്ല. കണ്ണൂരിലെന്നല്ല, മലബാര്‍ ഭാഗങ്ങളില്‍ പിള്ള എന്ന പേര് പൊതുവെ കേട്ടിട്ടില്ല. തിരുവിതാംകൂര്‍ ഭാഗത്താണ് പിള്ള എന്ന് പേരിനോട് ചേര്‍ത്ത് കേട്ടിട്ടുള്ളത്, കണ്ണൂരിലേക്ക് താമസം മാറിയതാകാം ‘ മുരളീധരന്‍ പറഞ്ഞു.