
‘ഒഞ്ചിയത്ത് ചീറി വന്ന പുലി, മോദിക്ക് മുന്നില്‍ പൂച്ചക്കുട്ടി’..! നരേന്ദ്രമോദിയുടെ മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു; പരിഹസിച്ച് കെ മുരളീധരൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: നരേന്ദ്രമോദിയുടെ മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നുവെന്ന് കെ മുരളീധരന്‍ എംപി. കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്രം തരേണ്ട കാര്യങ്ങളൊന്നും തന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. അതു ശരിയാണ്. എന്നാല്‍ ഇക്കാര്യം നരേന്ദ്രമോദിക്ക് മുന്നിലല്ലേ പറയേണ്ടതെന്ന് കെ മുരളീധരന്‍ ചോദിച്ചു. മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇത് പറയേണ്ടിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മോദിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതെന്താണ്. നമ്മള്‍ രണ്ടുപേരും കൂടെ ചേര്‍ന്നാല്‍ ഇവിടെ അത്ഭുതം സൃഷ്ടിക്കാമെന്നാണ്. കേരളത്തിന്റെ നിരന്തരമായ ആവശ്യമായ എയിംസിനെക്കുറിച്ച് മുഖ്യമന്ത്രി ഒരു വാചകം പോലും പറഞ്ഞില്ല.
പ്രധാനമന്ത്രിയുമായി നേരിട്ടു സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ ഒരു ഡിമാന്റും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിട്ടില്ല. മോദിക്ക് മുന്നില്‍ നല്ല പിള്ള ചമയുകയാണ് ചെയ്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.