മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം : കെ.മുരളീധരൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം. സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഭിന്നത നിലനിൽക്കെ മുഖ്യമന്ത്രിയെ വിമർശിച്ചും വെല്ലുവിളിച്ചുമാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത് എത്തിയിരിക്കുന്നത്. ഗവർണറെ വിമർശിക്കാൻ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎൽഎ ഒ.രാജഗോപാൽ ഗവർണറുടെ നിലപാടിനെ എതിർത്തതുപോലെയെങ്കിലും പിണറായി വിമർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും തന്റെടം കാണിക്കണമെന്നും മുരളീധരൻ പറഞ്ഞു. ഗവർണറെ വിമർശിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷഉപ നേതാവ് എം.കെ.മുനീർ നടത്തുന്ന ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ.