ശശിയെ സംരക്ഷിക്കുന്ന മന്ത്രി എ.കെ. ബാലനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം; കെ. മുരളീധരൻ
സ്വന്തം ലേഖകൻ
പാലക്കാട് : പി. കെ ശശിയെ സംരക്ഷിക്കുന്ന മന്ത്രി എ.കെ. ബാലനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ലൈംഗിക പീഡന പരാതിയിൽ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി എ.കെ ബാലൻ സ്വീകരിച്ചതെന്നാണ് മുരളീധരന്റെ വിമർശനം. എംഎൽഎ ശശി മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എ കെ ബാലനെതിരെ മുരളീധരന്റെ വിമർശനം ഉയർന്നത്. പാർട്ടിതല അന്വേഷണം നടത്തി ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ശശിക്കെതിരെ നിയമ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Third Eye News Live
0