video
play-sharp-fill

മുണ്ടക്കയം ജെ ജെ ദന്താശുപത്രിയില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി അടക്കാതെ മാനേജ്‌മെന്റ്; കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉള്‍പ്പെടെ ഡ്യൂട്ടിക്കെത്തുന്നു; നാട്ടുകാര്‍ക്ക് കോവിഡ് പടര്‍ന്ന് പിടിച്ചാലും കുഴപ്പമില്ല ഞങ്ങള്‍ക്ക് പണം മതിയെന്ന് ആശുപത്രി അധികൃതര്‍

Spread the love

അമ്പിളി സുനിൽ

മുണ്ടക്കയം: ജെ ജെ ദന്താശുപത്രിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദിവസവും നിരവധിപേര്‍ എത്തുന്ന ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുകയാണ് മാനേജ്‌മെന്റ്.

മുണ്ടക്കയം ആശുപത്രി റോഡിന് സമീപമുള്ള ജെ ജെ ദന്താശുപത്രിയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയക്കായി എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ജീവനക്കാര്‍ക്ക് കോവിഡ് പോസീറ്റീവ് ആകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരം മാനേജ്‌മെന്റ് അറിഞ്ഞിട്ടും ആശുപത്രി അടക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. ലാഭം മാത്രം നോക്കി ചികിത്സിക്കുന്ന ഇത്തരം ആശുപത്രികളാണ്, കോവിഡ് വ്യാപനത്തിനുള്ള വഴിയൊരുക്കുന്നത്.

കോവിഡ് പോസിറ്റീവായ ജീവനക്കാരുമായി അടുത്തിടപഴകിയ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ക്വാറന്റൈനില്‍ പോകാനുള്ള സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ഇവര്‍ ആശുപത്രി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത്.

ദന്തചികിത്സയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ കോവിഡ് കാലത്ത് ഗവണ്‍മെന്റും ആരോഗ്യവകുപ്പും പുറത്തിറക്കിയിരുന്നു. ഇതൊന്നും പാലിക്കാതെയാണ് ഈ ആശുപത്രിയില്‍ ചികിത്സ നടത്തുന്നതെന്ന് മുന്‍പും പരാതികളുയര്‍ന്നിട്ടുണ്ട്.

ആശുപത്രി ഉടന്‍ അടച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യ വകുപ്പും ആശുപത്രിക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യതയുണ്ട്.

 

 

Tags :