ബാർക്കോഴ കേസിൽ തിരിച്ചടി; മാണിയ്ക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹർജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരിക്കുന്നത്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിൻറെ അനുമതി വാങ്ങാൻ കോടതി വിജിലൻസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിസംബർ 10ന് മുൻപ് സർക്കാർ അനുമതി വാങ്ങാനാണ് വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Third Eye News Live
0